
സിപിഐ ഉഴപ്പാക്കോണം ബ്രാഞ്ച് സെക്രട്ടറി അനിൽ പി ആനന്ദ്, കരുപ്പൂര് ബ്രാഞ്ച് സെക്രട്ടറി ജസ്റ്റസ്, കരുപ്പൂര് ലോക്കൽ കമ്മിറ്റി മെമ്പർ ശിവരാജൻ, എഐഎസ്എഫ് മുൻ ജില്ലാ കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ചു സെക്രട്ടറിയുമായ ഷഫീർ എസ് വൈദ്യൻ, വാണ്ട ബ്രാഞ്ച് സെക്രട്ടറി അർജുനൻ, മുൻ ബ്രാഞ്ചു സെക്രട്ടറിമാരായ സന്തോഷ് കുമാർ, മുരുകൻ, എഐടിയുസി നേതാവ് പ്രതീഷ്കുമാരൻ നായർ, മോഹൻകുമാർ, ശിവസേന നെടുമങ്ങാട് മണ്ഡലം ജോയിന്റ് സെക്രട്ടറി ബി കെ രജിലാൽ, ശിവസേനയുടെ സജീവ പ്രവർത്തകനായ പ്രസന്നകുമാർ, ഐഎൻടിയുസി പ്രവർത്തകനായ സുനി എന്നിവരും സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തിൽ ഏരിയ സെക്രട്ടറി ആർ ജയദേവൻ രാജിവെച്ചത്തിയവരെ സ്വീകരിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ പി ഹരികേശൻ നായർ, ലേഖ സുരേഷ്, മന്നൂർക്കോണം രാജേന്ദ്രൻ, പഴകുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ശ്രീകേശ്, എൻ ആർ ബൈജു, ടി ആർ സുരേഷ് എന്നിവർ സംസാരിച്ചു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.